ഒടിടിയോട് സഹകരിച്ചാല്‍ വിലക്കുമെന്ന് ഫഹദിനോട് തീയേറ്റര്‍ ഉടമകളുടെ സംഘടന

ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ മുന്നറിയിപ്പ്. ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ വിലക്കിലേക്ക് നീങ്ങുമെന്നും ഫിയോക്ക് സൂചിപ്പിക്കുന്നു. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചത്. ഒടിടിയോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ കാണില്ല. ഫിയോക്കിന്‍റെ പുതിയ ഭാരവാഹിയായി ചുമതലയെടുത്ത വിജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗത്തിലായിരുന്നു ഈ തീരുമാനം. സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി ഫഹദ് ഫാസിലിന്‍റേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്.