ലാവ്‌ലിൻ കേസിലെ ആറാംപ്രതി ഏത് അഴിമതിക്കാരനെയും രക്ഷിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വലിയ അഴിമതിക്കാരനാണെന്ന് പറഞ്ഞ അദ്ദേഹം ലാവ്‌ലിൻ കേസിലെ ആറാംപ്രതി ഏത് അഴിമതിക്കാരനെയും രക്ഷിക്കുമെന്ന് ആരോപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകായുക്ത നിമയം കൊണ്ടുവന്ന ഇകെ നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല. ലോകായുക്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് വിധിച്ചതെന്നും ചെന്നിത്തല പറഞ്ഞു.