ഡോക്ടർ ലൈവ് പ്രോഗ്രാം സംഘടിപ്പിച്ച് മൈത്രി ബഹ്റൈൻ


മനാമ:

കോവിഡ്-19- ന്യുമോണിയയും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മൈത്രി ബഹ്റൈൻ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഡോക്ടർ ലൈവ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ ഡോ രാഹുൽ അബ്ബാസാണ് ആരോഗ്യക്ലാസും സംശയനിവാരണവും നടത്തിയത്. മൈത്രി ബഹ്റൈൻ പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ,ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ്, മൈത്രി മുൻ പ്രസിഡൻറ് ഷിബു പത്തനംതിട്ട, മൈത്രി മീഡിയ കോർഡിനേറ്റർമാരായ ദൻജീബ്, റജബുദ്ധീൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മൈത്രി ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ നന്ദിയും രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed