ഇടതുപക്ഷ പ്രവർത്തകരുടെ ജില്ലാ തല കൺവൻഷൻ സംഘടിപ്പിച്ചു
മനാമ:
ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മാ ആയ " ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ പ്രവാസി ഇടതുപക്ഷ പ്രവർത്തകരുടെ ജില്ലാ തല കൺവൻഷൻ നടന്നു . ഓൺ ലൈൻ ആയി നടന്ന കൺവൻഷൻ സി പി ഐ എം ആലപ്പുഴ ജില്ലാ സെക്രെട്ടറിയേറ്റു അംഗവും , കേരള ബാങ്ക് ഡയറക്ടറും , കർഷകത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ സെക്രെട്ടറിയും ആയ എം സത്യപാലൻ ഉദ്‌ഘാടനം ചെയ്തു.
ഡി സലിം അധ്യക്ഷം വഹിച്ച കൺവൻഷനിൽ അനിൽ ചെങ്ങന്നൂർ സ്വാഗതവും , രാജേഷ് ചേരാവള്ളി നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് , പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , പ്രതിഭ സെക്രെട്ടറി ലിവിൻ കുമാർ , പ്രസിഡന്റ് കെ എം സതീഷ് , എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ചെങ്ങന്നൂർ സ്ഥാനാർഥി സജി ചെറിയാൻ ഓൺ ലൈൻ വഴി അഭിവാദ്യം ചെയ്തു . ഈ ആഴ്ചയോടെ സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നിയോജക മണ്ഡലം അടിസ്ഥനത്തിൽ ഉള്ള കൺവൻഷനുകൾ പൂർത്തീകരിക്കും എന്നും ജില്ലാ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു .

