ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്രനുമില്ല; അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി
തലശേരി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തലശേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കി. തലശേരിയിൽ ബിജെപി സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. അമിത്ഷായുടെ കേരളത്തിലെ ആദ്യത്തെ പരിപാടി തൃപ്പൂണിത്തുറയിലേക്ക് മാറ്റുകയും ചെയ്തു. പൊൻകുന്നം, പുറ്റിംഗൽ, കഞ്ചിക്കോട് എന്നിവിടങ്ങളിലും അമിത്ഷാ സംസാരിക്കും. അതേസമയം, തലശേരിയിൽ കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. പിന്തുണ നൽകാൻ സ്വതന്ത്രൻ പോലുമില്ലാത്ത അവസ്ഥയിലാണ് ബിജെപി.

