മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി


 

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ ജില്ലാ പ്രസിഡന്‍റ് എം.എം. താഹിറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തീവ്രവാദികളുടെ എണ്ണം വർധിപ്പിക്കാൻ ഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നായിരുന്നു സന്ദീപിന്‍റെ പരാമർശം. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് താഹിർ പരാതിയിൽ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed