ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപ്പിച്ചു

മനാമ:
കൈകോർക്കാം സാമൂഹിക നന്മയ്ക്കായ് എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ലോക വനിതാദിനത്തിൽ പ്രവാസി വനിതകൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സുബൈദ മുഹമ്മദലി, സിമി ബിജിരാജ്, ഷറഫുന്നിസ, വിദ്യ മഹേഷ് എന്നിവർ വിജയികളായി.ഗൂഗിൾ ഫോം പ്ലാറ്റ്ഫോമിലൂടെ നടത്തിയ മത്സരത്തിൽ ഒരു വ്യക്തിക്ക് ഒരിക്കൽ മാത്രം പങ്കെടുക്കുവാൻ മാത്രമാണ് അവസരം ഉണ്ടായിരുന്നത്. റഷീദ സുബൈർ, ഷബീറ മൂസ, ബുഷ് റ റഹീം , ഹസീബ ഇർഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.