ഇന്ത്യൻ സ്കൂൾ റിഫ ക്യാന്പസ് വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ റിഫ ക്യാന്പസ് വിദ്യാർത്ഥികൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമിൽ ആഘോഷിച്ചു. രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ ദേശസ്നേഹ നൃത്തങ്ങൾ, പാട്ടുകൾ, തുടങ്ങിയവ അവതരിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും ക്ലാസ് റൂം ആഘോഷങ്ങളിലും ഇന്ത്യൻ എംബസിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിലും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ അഭിനന്ദിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാൻ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.