വേങ്ങൂർ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

പെരുന്പാവൂർ: വേങ്ങൂർ പഞ്ചായത്തംഗം സജി. പി (55)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ചൂരത്തോട് നിന്നുള്ള മെന്പറാണ് സജി. എൽഡിഎഫ് സ്ഥാനാർഥിയായാണ് വിജയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.