കെ.ജി ബാബുരാജനെ ഐസിആർഎഫ് അനുമോദനമറിയിച്ചു

മനാമ: പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി ബാബുരാജനെ ഐസിആർഎഫ് അംഗങ്ങൾ സന്ദർശിച്ച് അനുമോദനമറിയിച്ചു.ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് എന്നിവരാണ് നേരിട്ട് എത്തി അനുമോദനം അറിയിച്ചത്.