ഇന്ത്യയിൽ പ്രതി ദിന കോവിഡ് നിരക്ക് പത്തായിരത്തിൽ താഴെ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 9,102 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 117 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,587 ആയി. ഇതുവരെ 1,06,76,838 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ 1,77,266 പേർ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. 24 മണിക്കൂറിൽ 15,901 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,45,985 ആയി. രാജ്യത്ത് ഇതുവരെ 20,23,809 പേരാണ് രോഗപ്രതിരോധ വാക്സീൻ സ്വീകരിച്ചത്.
ഇതുവരെ 19,30,62,694 സാന്പിളുകൾ പരിശോധിച്ചത്. തിങ്കളാഴ്ച മാത്രം 7,25,577 സാന്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.