തുർക്കിയും സൗദിയും വീണ്ടും ഒന്നിക്കുന്നു

സൗദി: രണ്ട് വർഷത്തെ പിണക്കം മറന്നു സൗദിയും തുർക്കിയും ഒന്നിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത് അൽജസീറയാണ്.
ഗൾഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി കുറഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
തുർക്കിയും സൗദിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഖത്തർ മധ്യസ്ഥത വഹിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് എത്തുമെന്ന വാർത്തകളും പുറത്തു വരുന്നത്.