വിമൺ എക്രോസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു
മനാമ: ബഹ്റൈനിലെ പ്രവാസി വനിതകളുടെ കൂട്ടായ്മയായ വിമൺ ഓഫ് ഇന്ത്യ സീരീസ് പ്രവർത്തനങ്ങളുടെ ഒന്നാം വാർഷികആഘോഷങ്ങളുടെ ഭാഗമായി വിമൺ എക്രോസ് എന്ന പേര് സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ പുതിയ ലോഗോ പ്രകാശനം ഷൂറ കൗൺസിൽ അംഗവും ബഹ്റൈനിലെ പ്രമുഖ ബിസിനസ് വുമണുമായ മോണാ അൽമൊയ്ദ് നിർവഹിച്ചു. സംഘടന പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടറും വിമൺ അക്രോസ് ഭാരവാഹി സുമിത്ര പ്രവീൺ മോണാ അൽമൊയ്ദിന് സമ്മാനിച്ചു. കഴിഞ്ഞ മാസം ഹോപ്പ് 21 എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികളുടെ ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
