സ്മൃതി പഥത്തിലൂടെ സൂം മീറ്റിങ്ങ് സംഘടിപ്പിച്ചു


മനാമ

ബഹ്‌റൈനിലെ മത സാംസ്‌കാരിക മേഖലയിലെ  നിറ സാന്നിധ്യമായി ദശാബ്ദത്തോളമായി പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ പൂർവ്വകാല ഭാരവാഹികളെയും പ്രവർത്തകരെയും ഒരുമിപ്പിച്ചു കൊണ്ട് വന്ന്  സ്മൃതി പഥത്തിലൂടെ എന്ന ശീർഷകത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ വിർച്വൽ പ്രവർത്തക സംഗമം നടത്തി. മുൻ പ്രസിഡന്റ് മുഹമ്മദ്‌ ഇർഷാദ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ  പ്രസിഡണ്ട് സഫീർ നരക്കോട് അധ്യക്ഷത വഹിച്ചു.

സുധീർ ചെറുവാടി രചന നിർവഹിച്ച സ്വാഗത ഗാനം സലാം വളാഞ്ചേരി   ആലപിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതം പറഞ്ഞു. മുൻ ഭാരവാഹികളായിരുന്ന  റിയാസ് നെടുവഞ്ചേരി, സഹീർ കാരിയാട്ട്, അനസ് അഷ്‌റഫ് കായംകുളം,  മുഹമ്മദ് റഫീഖ്, കെ.എം. ജാബിർ മൗലവി, മുഹമ്മദ് അനസ്, ഇല്ല്യാസ് പാലക്കാട്, തൻഹീം റിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വനിതാ വിങ്‌ കോർഡിനേറ്റർ ഇസ്മത് ജൻസീർ നന്ദി പ്രകാശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed