സുൽഫിയുടെ പുസ്തകപ്രകാശനം നടന്നു

മനാമ
പ്രവാസി എഴുത്തുകാരിയും, പ്രഥമ കടമ്മനിട്ട അവാർഡ് ജേതാവുമായ സുൽഫിയുടെ മരുഭൂമിയിലെ ദയാവതി എന്ന നോവലും, കല്ലും, കരളും എന്ന കഥാസമാഹാരത്തിന്റെയും, പ്രകാശനം കരുനാഗപ്പള്ളി കെ. സി. സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ, പി.കെ പാറക്കടവ് എന്നിവരിൽനിന്നും പുസ്തകങ്ങൾ കവി ചവറ കെ.എസ്. പിള്ള, എഴുത്തുകാരിയും, നിരൂപകയുമായ അശ്വനി എ.പി. മാനുഷ്യ എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. കെ. പി. ശിവൻ, സെക്രട്ടറി വി. വിജയകുമാർ, പ്രൊഫസർ കെ. പി. ശ്രീകുമാർ, മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വി. പി ജയപ്രകാശ് മേനോൻ, ശ്രീലത ടീച്ചർ, എഴുത്തുകാരി സുൽഫി എന്നിവർ സംസാരിച്ചു. എ. സജീവ് നന്ദി പറഞ്ഞു.