ലാൽ കെയേഴ്സ് ധനസഹായം നൽകി

മനാമ
ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ ജീവകാരുണൃ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൽകുന്ന പ്രതിമാസ സഹായത്തിന്റെ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം കിഡ്നികള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊട്ടാരക്കര സ്വദേശി ബി.സജീവിന് നൽകി. ഇദ്ദേഹത്തിനുള്ള ധനസഹായം ജോയിന്‍റ് സെക്രട്ടറി മണികുട്ടനില്‍ നിന്നും ചാരിറ്റി വിംഗ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് ഏറ്റു വാങ്ങി. ചടങ്ങില്‍ ലാല്‍ കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത് , ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.