ബഹ്റൈനിൽ ഇന്നലെ 288 പേരിൽ കൂടി കോവിഡ് ബാധിച്ചു

മനാമ
ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. അതേസമയം 288 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 146 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2419 ആണ്. ഇന്നലെ 309 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90995 ആയി. 13 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 12273 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 24,05,722 ആയി. നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 352 പേര്‍ക്കാണ്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 61612 ആയി. ഇന്നലെ 923 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.