സൽമാനിയ വാട്ടർ ഗാർഡൻ നിർമ്മാണം അവസാന ഘട്ടത്തിൽ
മനാമ
സൽമാനിയയിലെ വാട്ടർഗാർഡന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുൽ ഖലാഫും സംഘവും നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രകൃതിയോട് ഇണങ്ങുന്ന വിധമാണ് വാട്ടർഗാർഡന്റെ പുതിയ പതിപ്പ് തയ്യാറാക്കുന്നത്. നാല് വർഷത്തോളമായി അടച്ചിട്ട പാർക്ക് മാർച്ച് മാസത്തോടെ തുറക്കാനാണ് പദ്ധതി. 2.6 മില്യൺ ദിനാർ ചിലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

