ബഹ്റൈനിൽ ഇന്നലെ 294 പേരിൽ കൂടി കോവിഡ് ബാധിച്ചു
മനാമ
ബഹ്റൈനിൽ ഇന്നലെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. അതേസമയം 294 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 149 പേര്‍ വിദേശികളാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2440 ആണ്. ഇന്നലെ 128 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90686 ആയി.
13 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 10515 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 23,93,449 ആയി. നിലവിലെ ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 352 പേര്‍ക്കാണ്. അതേസമയം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 60689 ആയി. ഇന്നലെ 592 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

