ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ചത് 167 പേർക്ക്
മനാമ: ഇന്നലെ 167 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1549 ആണ്. ഇന്നലെ 112 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85710 ആയി.
ഇപ്പോൾ 12 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 10688 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 20,99, 301 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ ആകെ മരണ സംഖ്യ 341 ആണ്.

