കൊറോണ സാഹചര്യം വിലയിരുത്താന്‍ കാനഡ വിളിച്ച യോഗം ഇന്ത്യ ബഹിഷ്‌കരിക്കും


ന്യൂഡല്‍ഹി: കൊറോണ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി കാനഡ വിളിച്ചുചേര്‍ത്ത വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്‌കരിക്കും. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ അഭിപ്രായങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി.

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ കാനഡയ്ക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്കിന്റെ 551 മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ജസ്റ്റിന്‍ ട്രൂഡോ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിഷേധങ്ങളുടെ വാര്‍ത്തയാണ് ഇന്ത്യയില്‍ നിന്നും വരുന്നതെന്നും രാജ്യത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതായും ആയിരുന്നു ട്രൂഡോയുടെ പരാമര്‍ശം. സമാധാനപരമായി പ്രതിഷേധിക്കാനുളള അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് കാനഡയുടെത്. ചര്‍ച്ചയിലാണ് കാനഡ വിശ്വസിക്കുന്നതെന്നും ജസ്റ്റിന്‍ ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed