രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
മനാമ:
സമസ്ത ബഹ്റൈന്റെ മിലാദ് കാംപെയിനോടനുബന്ധിച്ച് എസ് കെ എസ് എഫ് ബഹ്റൈൻ കിങ്ങ് ഹമദ് ആശുപത്രിയിൽ വെച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ഒരു ജീവനായി ഒരു തുള്ളി രക്തം എന്ന സന്ദേശവുമായി നടത്തിയ ക്യാന്പിൽ നിരവധി പേർ രക്തദാനം നിർവഹിച്ചു. പങ്കെടുത്തവർക്ക് അഭിനന്ദന സെർട്ടിഫിക്കേറ്റുകൾ നൽകി.
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സമസ്ത ബഹ്റൈൻ നേതാക്കളായ യാസർ ജിഫ്രി, ഖാസി റഹ്മാനി, ശറഫുദ്ധീൻ മാരായമംഗലം, അഷ്റഫ് കാട്ടിൽ പീടിക, ഇസ്മയിൽ പയ്യന്നൂർ, ഹംസ അൻവരി മോളൂർ സക്കറിയ ദാരിമി തുടങ്ങിയവരും സാമൂഹ്യ പ്രവർത്തന മേഖലയിലെ സംഘടനാ പ്രതിനിധികളായ OK കാസിം (KMCC), കരീം കുളമുള്ളതിൽ (KMCC) സുബൈർ കണ്ണൂർ (ബഹ്റൈൻ പ്രവാസി മിഷൻ ) നൗശാദ് പൂനൂർ (പ്രതിഭ ), നിസാർ കൊല്ലം (KPA), KT സലീം (ICRF), സിയാദ് ഏലംകുളം (മൈത്രി ) മനോജ് വടകര (സോഷ്യൽ വർക്കർ), ഫ്രാൻസിസ് കൈതാനം ( മെഡ് ഹെൽപ് ), ഹാരിസ് പയങ്ങാടി (മെഡ് ഹെൽപ്), ഗഫൂർ കൈപ്പമംഗലം (മെഡ് ഹെൽപ് ).ബിനു കുന്നന്താനം (OICC),ബഷീർ അമ്പലായി, റഫീഖ് അബ്ദുള്ള തുടങ്ങിയ സാമൂഹ്യ പ്രവർത്തകരും , സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ നേതാക്കൾ SKSSF , വിഖായ പ്രവർത്തകർ തുടങ്ങിവരും സംബന്ധിച്ചു.

