നേതാക്കൾക്കൊപ്പം പരിപാടിയുമായി സംസ്കൃതി ബഹ്റൈൻ ശബരീശ്വരം വിഭാഗ്
മനാമ:
പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗിന്റെ നേതൃത്വത്തിൽ നേതാക്കൾക്കൊപ്പം എന്ന പരിപാടിക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് എ. എൻ. രാധാകൃഷ്ണനും ഇതിന്റെ ഭാഗമായി സംസ്കൃതി ബഹ്‌റൈൻ പ്രവർത്തകരോട് സംവദിച്ചു.
മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ കേരളരാഷ്ട്രീയത്തിൽ പ്രവാസികൾക്ക് ചെയ്യാനാകുന്ന പ്രവർത്തന രീതികളും, അതിനുള്ള മാർഗനിർദേശങ്ങളും നേതാക്കൻമാർ പ്രവർത്തകരുമായി പങ്കുവെച്ചു. സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹ സംയോജക് സുരേഷ് ബാബു മാർഗ നിർദേശങ്ങൾ നൽകി. സംസ്കൃതി ബഹ്റൈൻ ശബരീശ്വരം ഭാഗ് പ്രസിഡന്റ്, സിജു കുമാർ, ശബരീശ്വരം സെക്രട്ടറി അനിൽ പിള്ള , ശബരീശ്വരം ബാഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലചന്ദ്രൻ കൊന്നക്കാട് , രജീഷ് ഗോപാലൻ എന്നിവരും സംസാരിച്ചു.

