ദീപാവലി ആഘോഷം ; തൊഴിലാളികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു
മനാമ:
വുമൺ ഓഫ് ഇന്ത്യ സിരീസ് ബഹ്റൈൻ ദിപാവലി ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കിടയിൽ മധുരപലഹാര വിതരണം നടത്തി. ഗിഫ്റ്റ് ഫോർ സംവൺ സ്പെഷ്യൽ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ മാഹൂസ്, അദ്ലിയ, സിഞ്ച് എന്നിവിടങ്ങളിലാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്തത്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്ന വുമൺ ഓഫ് ഇന്ത്യ സിരീസ് ഭാവിയിലും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്ന് ഡബ്യുഐഎസ്ബി സ്ഥാപക സുമിത്ര പ്രവീൺ അറിയിച്ചു.

