ബഹ്റൈൻ വിദേശകാര്യമന്ത്രി നാളെ ഇസ്രേയലിലേയ്ക്ക്


മനാമ:

ബഹ്റൈനും ഇസ്രേയേലും തമ്മിലുള്ള സമാധാന കരാർ നിലവിൽ വന്നതിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരണം ആരംഭിക്കുന്നതിന്റെ ഭാഗമായി  ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിൽ ഉന്നതല സംഘം ഇസ്രേയേലിന്റെ സാന്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന ടെൽ അവീവിലേയ്ക്ക് നാളെ യാത്ര തിരിക്കും.

ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ തെനന്യാഹു അടക്കമുള്ള പ്രമുഖരുമായി ബഹ്റൈൻ വിദേശകാര്യമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. മേഖലയിൽ സമാധാനം നിലനിർത്തുന്നതോടൊപ്പം പുരോഗതി നേടുന്നതുമാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.  സമാധാന കരാറിനും അതുപോലെ പരസ്പര സഹകരണത്തിനും കഴിഞ്ഞ ദിവസം ഇസ്രേയൽ പാർലിമെന്റും അംഗീകാരം നൽകിയിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed