യാത്രയപ്പ് നൽകി
മനാമ :
ബഹ്റൈനിലെ ദീർഘ കാലത്തെ പ്രാവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വി ടി അബ്ദുറഹ്മാൻ, വാളിയിൽ കൂട്ട്യാലി എന്നിവർക്ക് ബഹ്റൈൻ കീഴ്പ്പയ്യൂർ മഹല്ല് കമ്മറ്റി യാത്രയപ്പ് നൽകി. സോഷ്യൽ മീഡിയിലൂടെ നടന്ന യാത്രയപ്പ് യോഗത്തിൽ രക്ഷാധികാരി : പി കെ കെ അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു സെൻട്രൽ മഹല്ല് പ്രസിഡണ്ട് കാരേക്കണ്ടി പോക്കർ ഹാജി ഉൽഘാടനം ചെയ്ത യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എം സി മൊയ്തിൻ സ്വാഗതവും ട്രഷറർ റിയാസ് കെ.ടി നന്ദിയും പറഞ്ഞു. വിവിധ ജി സി സി മഹല്ല് പ്രതിനിധികളും, വിവിധ മഹല്ല് ഭാരവാഹികളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിയിൽ 250 തോളം ആളുകൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ വി ടി അബ്ദുൽ റഹ്മാന് സലാം . ടി .കെ യും, വാളയിൽ കുട്ട്യാലിക്ക് ഷാഫി കമ്മനയും മൊമെൻ്റോ കൈമാറി.

