നടി ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു


ചെന്നൈ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് അപകടം സംഭവിച്ചത്. ഖുശ്ബുവിനൊപ്പം ഭർത്താവ് സുന്ദറുമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും സാരമായി പരുക്കില്ല. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഖുശ്ബു. കാറിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. താൻ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു ട്വീറ്റ് ചെയ്തു. വേൽയാത്രയിൽ പങ്കെടുക്കാൻ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരും. വേൽ മുരുഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed