മ്യൂസിക്ക് ആൽബം ശ്രദ്ധേയമാകുന്നു


മനാമ:

മണ്ഡല കാലം പ്രമാണിച്ചു ബഹ്‌റൈൻ പ്രവാസികൾ ചേർന്ന്  പുറത്തിറക്കിയ അയ്യപ്പ ഭക്തിഗാനം മ്യൂസിക്  ആൽബം  ശ്രദ്ധേയമാകുന്നു. ഗണപതി നാരായണൻ പാടിയ ഗാനത്തിന്റെ വരികൾ എഴുതിയത് തിരുവെങ്കിടാവള്ളി ആയെങ്കാർ ആണ്. ബഹ്‌റൈനിലെ പ്രശസ്ത സംഗീതജ്ഞൻ പ്രജോദ് കൃഷ്ണ ഓർക്കേസ്ട്രേഷൻ നിർവഹിച്ച ഗാനത്തിന് പിന്നണിയിൽ പ്രവർത്തിച്ചവർ ബിജു രാജൻ, ഗോപി നടരത്നം, ബിജു അന്നമനട, രഘുത്തമൻ, രാജീവ് മാധവൻ  തുടങ്ങിയവരാണ്.  രഞ്ജിഷ് മുണ്ടക്കൽ സംവിധാനവും എഡിറ്റിങ്ങും ചെയ്ത ആൽബത്തിന്റെ ഡിയോപി ചെയ്തത് അജിത് നായരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed