ബഹ്റൈൻ പ്രധാനമന്ത്രിയുടെ മൃതദേഹം കബറടക്കി
മനാമ:
അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ സംസ്കരിച്ചു. റിഫയിലെ ഹുനൈനിയ ഖബറിസ്ഥാനാലായിരുന്നു സംസ്കാരം നടത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമാ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാവിലെ ഷെയിഖ് ഇസാ മോസ്കിൽ വെച്ച് നടന്ന മയ്യത്ത് നിസ്കാരത്തിൽ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫയടക്കമുള്ളവർ പങ്കെടുത്തു.

