ഒാൺലൈൻ പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സൗകര്യം നൽകണം: യു.പി.പി

മനാമ: സാങ്കേതിക തകരാർ ഓൺലൈൻ പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കണമെന്ന് ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ യു.പി.പി ആവശ്യപ്പെട്ടു. പരിമിതമായ ഓൺലൈൻ സൗകര്യങ്ങൾ മാത്രമുള്ള വിദ്യാർത്ഥികളിൽ പലർക്കും പരീക്ഷ നടന്നപ്പോൾ ഇതേ പറ്റി അറിയാനോ പരീക്ഷയിൽ പങ്കാളിയാകാനോ സാധിച്ചിട്ടില്ലെന്നും, ഇവർക്ക് വീണ്ടുമൊരു പരീക്ഷാ സംവിധാനം എത്രയും പെട്ടെന്ന് ഉണ്ടാക്കികൊടുക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും യു.പി.പി. വാർത്താകുറിപ്പിലൂടെ ഇന്ത്യൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
ഫീസ് കുടിശ്ശികയുടെ പേരിൽ ഓൺലൈൻ ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ട മുഴുവൻ കുട്ടികളേയും ഉടൻ തിരിച്ചെടുക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടു.