ചെന്നിത്തലക്ക് നൽകിയത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോണെന്ന് സന്തോഷ് ഈപ്പൻ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത് ഒരു ലക്ഷത്തിലധികം വിലയുള്ള ഐഫോൺ. അഞ്ച് ഐഫോണുകളും കൊച്ചി ലുലു മാളിൽ നിന്നാണ് വാങ്ങിയത്. ഇതിൽ, 256 ജിബിയുടെ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
2019 നവംബർ 29 അം തിയതിയാണ് മൊബൈൽ ഫോൺ വാങ്ങിയിയിട്ടുള്ളത്. ആകെ 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ്. ഇതിൽ 1.08 ലക്ഷം രൂപയുടെ ഫോൺ ചെന്നിത്തലയ്ക്ക് നൽകി. ഫോണുകൾ വാങ്ങിയ ബില്ലും സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.