പൃഥ്വിരാജ് ചിത്രം 'വിലായത് ബുദ്ധ'യ്ക്ക് ബഹ്‌റൈനിൽ സ്വീകരണം
പ്രദീപ് പുറവങ്കര
മനാമ: പൃഥ്വിരാജ് സുകുമാരൻ നായകനായ ഏറ്റവും പുതിയ ചിത്രം 'വിലായത് ബുദ്ധ'യ്ക്ക് ബഹ്‌റൈനിൽ ഗംഭീര സ്വീകരണം. ബഹ്‌റൈൻ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ എപ്പിക്സ് സിനിമാസിൽ സംഘടിപ്പിച്ച ഫാൻസ് ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്.
സിനിമാ പ്രദർശനത്തിന് മുന്നോടിയായി പൃഥ്വിരാജ് ഫാൻസ് യൂണിറ്റ് താരത്തിന് ഒരുക്കിയ ട്രിബ്യൂട്ട് വീഡിയോ പ്രദർശിപ്പിച്ചു. ഫാൻസ് ഷോയുടെ ഭാഗമായി ബഹ്‌റൈനിലെ പ്രമുഖ ബാൻഡായ 'റബ്ബർ ബാൻഡിന്റെ' സംഗീത പരിപാടിയും അരങ്ങേറി.
കൂടാതെ, കേക്ക് മുറിക്കൽ ചടങ്ങ്, ഗിവ് എവേ മത്സര വിജയികൾക്ക് ടിക്കറ്റ് വിതരണം തുടങ്ങിയവയും നടന്നു.
