സിജി ബഹ്‌റൈൻ ചാപ്റ്റർ 30ആം വാർഷികം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ : വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗൈഡൻസ് ആൻഡ് ഇൻഫർമേഷൻ ഇന്ത്യ ബഹ്‌റൈൻ ചാപ്റ്റർ (സിജി) 30ആമത് വാർഷികം അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് വിപുലമായി ആഘോഷിച്ചു. സിജി ഇന്റർനാഷണൽ ചെയർമാൻ അബ്ദുൽ മജീദ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള വോളണ്ടിയർമാർ ചടങ്ങിൽ പങ്കെടുത്തു.
സിജി ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ യൂസുഫ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ ചെയർമാൻ, ഇന്റർനാഷണൽ റിസോഴ്‌സ് വിങ് കോർഡിനേറ്റർ ഷിബു പത്തനംതിട്ട, ഇ.എ. സലീം, നിസാർ കൊല്ലം, കമാൽ മുഹിയുദ്ദീൻ, സുനിൽ പടവ്, ഹിളർ സൈദലവി എന്നിവർ സംസാരിച്ചു. സിജി ലേഡീസ് വിങ് കോർഡിനേറ്റർ ലൈല നന്ദി പ്രകാശിപ്പിച്ചു.
ഭാവിയിൽ, എല്ലാ വിഭാഗം ആളുകൾക്കും വായന സാധ്യമാക്കാൻ വേണ്ടിയുള്ള ഒരു വിപുലമായ ലൈബ്രറിയും, തൊഴിൽ അന്വേഷകർക്കായി ഒരു ഹെൽപ്പ് ഡെസ്കും സ്ഥാപിക്കുവാൻ സിജി ബഹ്‌റൈൻ ചാപ്റ്റർ ശ്രമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
gjkg
