മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു


മനാമ :  ബഹ്റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന്  രാത്രി 8.30 മുതൽ ഓൺലൈനിലൂടെ നടക്കുന്ന പരിപാടിയിൽ പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള,  ഐ.ഒ.സി ബഹ്റൈൻ പ്രസിഡണ്ട്‌ മുഹമ്മദ്‌ മൻസൂർ, ഇന്ത്യൻ ക്ലബ്‌ പ്രസിഡണ്ട്‌ സ്റ്റാലിൻ, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ് തോമസ്, ജെയിംസ് കൂടൽ, ഫ്രാൻസിസ് കൈത്താരത്ത്, ബഷീർ അന്പലായി,  വിശ്വപ്രസാദ്  എന്നിവർ ഗാന്ധിജയന്തി സന്ദേശങ്ങൾ നൽകുമെന്നു മഹാത്മാ ഗാന്ധികൾച്ചറൽ ഫോറം പ്രസിഡണ്ട്‌ അഡ്വക്കേറ്റ്പോൾ സെബാസ്റ്റ്യൻ, ജനറൽസെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

You might also like

  • Straight Forward

Most Viewed