കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ബഹ്റൈൻ കിരീടാവകാശി കുവൈത്തിലെത്തി

മനാമ: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബ അൽ അഹമദ് അൽ ജാബിർ അൽ സബയുടെ നിര്യാണത്തിൽ നേരിട്ട് അനുശോചനം രേഖപ്പെടുത്താൻ ബഹ്റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കുവൈത്തിലെത്തി. പുതിയ അമീർ ഷെയ്ഖ് നഫാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തി.
ബഹ്റൈൻ രാജാവിന്റെ അനുശോചന സന്ദേശവും കിരീടാവകാശി കൈമാറി. അന്തരിച്ച കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈനിൽ ഇന്ന്
കൂടി ദുഃഖാചരണം തുടരുകയാണ്. ആഘോഷപരിപാടികൾ നിർത്തിവെച്ചും പതാകകൾ പകുതി താഴ്ത്തികെട്ടിയുമാണ് മൂന്ന് ദിവസത്തെ ദുഃഖാചരണം ബഹ്റൈനിൽ നടക്കുന്നത്.