ഡോണാൾഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങൾ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് കുറിച്ചു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.