ജാൻവിക്ക് അന്താരാഷ്ട്ര അംഗീകാരം

മനാമ : ബഹ്റൈനിൽ വെച്ച് ചിത്രീകരിച്ച ഹ്രസ്വചിത്രമായ ജാൻവിക്ക് അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളയിൽ അംഗീകാരം. ഇന്ത്യയിൽ നടന്ന നിർമ്മൽ പാണ്ഡെ സ്മൃതി ചലച്ചിത്രോത്സവത്തിലാണ് വിദേശ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജാൻവിക്ക് ലഭിച്ചത്. രഞ്ജിഷ് മുണ്ടക്കൽ തിരകഥയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജയശങ്കർ മുണ്ടാഞ്ചേരിയും, ഡോ. രമ്യ നാരായണനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ അഭിനയിച്ച ബിജു ജോസഫാണ് നിർമ്മാതാവ്.