ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ കോവിഡ് പരിശോധന നടത്താം


തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്.

ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യമുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും.

കേസുകൾ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സർക്കാർ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക. സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേർ രോഗ മുക്തിനേടി. സംസ്ഥാനത്ത് മരിച്ച അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതിൽ 45 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed