ബഹ്റൈൻ കേരളീയ സമാജം ധനസഹായം നൽകി

മനാമ : കോവിഡ് രോഗം ബാധിച്ച് ബഹ്റൈനിൽ മരണപ്പെടുന്ന നിർധനരായ മലയാളികൾക്ക് ബഹ്റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം നിര്യാതനായ എം.പി. രാജൻ്റെ കുടുംബത്തിന് കൈമാറി. ഒരു ലക്ഷം രൂപയുടെ ധനസഹായം കല്യാശ്ശേരി എം.എൽ.എ ടി.വി രാജേഷാണ് പരേതൻ്റെ വീട്ടിലെത്തി നൽകിയത്. സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള ധനസഹായങ്ങൾ നിർവഹിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.