ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ വെബിനാർ സംഘടിപ്പിച്ചു


മനാമ: വർത്തമാന കാല ഇന്ത്യ ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം വെബിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അലി അക്ബർ അധ്യക്ഷനായിരുന്ന വെബിനാറിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് സ്വാഗതം ആശംസിക്കുകയും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സെക്രട്ടറി യുസുഫ് അലി ഉദ്ഘാടന കർമ്മവും നിർവഹിച്ചു. 

സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രസിഡന്റ്‌ അബ്ദുൽ മജീദ് ഫൈസി മുഖ്യ പ്രഭാഷകൻ ആയിരുന്നു. ഇന്ത്യൻ ജനതക്ക് മുൻ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ആശങ്കകൾ ബി ജെ പി ഭരണത്തോട് കൂടി യാഥാർത്യങ്ങൾ ആയെന്നും, ഫാസിസത്തെ അതിന്റെ സ്വഭാവവും രീതിയും മനസിലാക്കി ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കിൽ രാജ്യം വലിയ അപകടത്തിലേക്ക് എത്തി ചേരുമെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം മെന്പർഷിപ്പ് സെക്രട്ടറി റംഷിദ് വയനാട് നന്ദി പറഞ്ഞ വെബിനാറിൽ നിരവധി പേർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed