ഐ.സി.ആർ.എഫ് വേനൽകാല ബോധവത്കരണം നടത്തി


മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വേനൽ ബോധവത്കരണ പരിപാടികളുടെ ഭാഗമായി 250 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ബിസ്കറ്റും വിതരണം ചെയ്തു. അസ്കറിലെ മദീനത് ഖലീഫ ഹെൽത്ത് സെന്റർ പ്രൊജക്റ്റ് വർക്ക് സൈറ്റ് വെച്ച് നടന്ന പരിപാടിയിൽ കോവിഡ് 19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ളെയറുകളും, ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഐസിആർഎഫ് വോളന്റിയർമാർ വിതരണം ചെയ്തു. 

ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർമാരായ മുരളീകൃഷ്ണൻ, പവിത്രൻ നീലേശ്വരം, എം.കെ സിറാജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed