സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി എൻ.ഐ.എ കോടതി തള്ളി: യു.എ.പി.എ ചുമത്തിയ നടപടി അംഗീകരിച്ചു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി എൻ.ഐ.എ കോടതി തള്ളി. യു.എ.പി.എ ചുമത്തിയ എൻ.ഐ.എ നടപടിയും കോടതി അംഗീകരിച്ചു. സ്വർണക്കടത്തിൽ സ്വപ്‌ന പങ്കാളിയാണെന്ന് പ്രഥമദൃഷ്‌ടിയാൽ തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആറിന് സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേണാവസ്ഥയി ലാണെന്നും ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എൻഐഎയുടെ വാദം.