കരിപ്പൂരില്‍ വിമാനം റണ്‍വേയിൽ നിന്ന് തെന്നിമാറി അപകടം; പൈലറ്റടക്കം മൂന്ന് പേര്‍ മരിച്ചുവെന്ന് പ്രാഥമിക വിവരം; നിരവധിയാളുകള്‍ക്ക് പരുക്ക്
കരിപ്പൂർ :
കോഴിക്കോട് വിമാനത്താവനളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ പൈലറ്റടക്കം മൂന്ന് പേർ മരിച്ചതായി സൂചന. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൊണ്ടോട്ടിയിലും, കോഴിക്കോടുമുള്ള ആശുപത്രിക്കളിലേയ്ക്കാണ് പരിക്കേറ്റവരെ മാറ്റുന്നത്.
വിമാനത്തിന്റെ മുൻവശത്തുള്ളവർക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന വന്ന 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.




