ഓൺലൈൻ ബോധവത്കരണ കാന്പയിൻ നടത്തി


മനാമ: വേനൽകാലത്ത് തൊഴിൽ അപകടങ്ങളും, രോഗങ്ങളും കുറയ്ക്കുന്നതിനും, രോഗ പ്രതിരോധത്തിന്റെ പ്രാധാന്യത്തെകുറിച്ചും വിശദീകരിച്ച് തൊഴിൽ വകുപ്പ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ−ഹൈകിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ സഹകരണത്തോടെ ഓൺലൈൻ ബോധവത്കരണ കാന്പയിൻ നടത്തി. അൽഗാന കോൺട്രാക്റ്റിംഗ് ക്യാമ്പ്, സെബാർകോ ക്യാമ്പ് എന്നീ 2 ലേബർ ക്യാന്പുകളിലെ തൊഴിലാളികളും പ്രചരണ പരിപാടിയിൽ പങ്കെടുത്തു.

ഓൺലൈൻ അവതരണത്തിനുശേഷം, ഐസിആറ്‍എഫ് അംഗങ്ങൾ വീണ്ടും ഉപയോഗിക്കാവുന്ന 200 മാസ്കുകൾ, ആന്റി ബാക്ടീരിയൽ സോപ്പുകൾ, കോവിഡ് 19നെ പറ്റിയുള്ള ബോധവത്കരണ ഫ്ളൈയറുകൾ എന്നിവ രണ്ട് ലേബർക്യാന്പുകളിലും വിതരണം ചെയ്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed