ഹെൽപ്പ് ആന്റ് ഡ്രിങ്ക് പദ്ധതിക്ക് തുടക്കമായി


മനാമ: കടുത്ത ചൂടിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദാഹജലവും, പഴങ്ങളും ചെറുഭക്ഷണവും വിതരണം ചെയ്യുന്ന ഹെൽപ്പ് ആന്റ് ഡ്രിങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് വിതരണം നടക്കുന്നത്.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും, ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിലെ നിർമ്മാണ സൈറ്റിൽ വെച്ച് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും, ബിഎംബിഎഫ് ജനറൽ സെക്രട്ടറി ബഷീർ അന്പലായിയും സംയുക്തമായി നിർവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി വേനൽകാലത്ത് ബഹ്റൈനിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വർഷവും പദ്ധതി ആരംഭിച്ചിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed