പാലത്തായി പീഡനക്കേസിൽ പ്രതിയെ സംരക്ഷിക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധ രാവ് സംഘടിപ്പിച്ചു


മനാമ: പാലത്തായി പീഡനക്കേസിൽ സർക്കാറും ആഭ്യന്തര വകുപ്പും കുറ്റാരോപിതനായ പ്രതിയെ സംരക്ഷിക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ‘അമ്മമാർക്കും ചിലത് പറയാനുണ്ട് ‘ എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ബഹ്റൈൻ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. പാലത്തായി കേസ് ഇടത് സർക്കാർ അട്ടിമറിക്കുവാൻ ശ്രമിക്കുകയും പോക്സോ ചുമത്താതെ പ്രതിയെ രക്ഷപ്പെടുത്തുക വഴി ഇരയാക്കപ്പെട്ട അനാഥയായ നാലാം ക്ലാസുകാരിക്ക് നീതി‌ നിഷേധിക്കപ്പെടുകയാണുണ്ടായത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ഇ. സി. ആയിശ പറഞ്ഞു.

സംഗമത്തിൽ വുമൺ ജസ്റ്റിസ് ‌വൈസ് പ്രസിഡന്റ് ഉഷാകുമാരി, ബഹ്റൈൻ കേരളീയ സമാജം വനിതാ വിംഗ് മുൻ പ്രസിഡന്റ് മോഹിനി തോമസ് , ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം, ഹേമ‌വിശ്വൻ, സുരഭി‌ ഹരീഷ്, പ്രിറ്റി വിനോദ്, സാജിത‌ സലീം, ഫസീല‌ ഹാരിസ്,‌ ഷംല ശരീഫ്, ഷഹീന നൗമൽ, സൗദ‌ പേരാന്പ്ര എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി റഷീദ സുബൈർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ രാവിന് സെക്രട്ടറി ജമീല അബ്ദുറഹ്മാൻ റഹ്‌മാൻ സ്വാഗതവും ഹസീബ ഇർശാദ് നന്ദിയും പറഞ്ഞു

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed