ഭക്ഷ്യകിറ്റുകൾ കൈമാറി

മനാമ: കോവിഡ് പ്രതിസന്ധിയെ നേരിടാൻ റോയൽ ഹ്യുമാനിറ്റിയേറിയൻ ഫണ്ടിന്റെ വീട്ടിൽ ഭക്ഷണം പദ്ധതിയുടെ ഭാഗമായി നൽകിവരുന്ന ഭക്ഷ്യകിറ്റുകൾ കാപ്പിറ്റൽ ഗവർണറേറ്റ് വിവിധ പ്രവാസി സംഘടനകൾക്കും നൽകി വരികയാണ്. ഇതിന്റെ ഭാഗമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ രക്ഷാധികാരിയായ ബഷീർ അന്പലായി സംഘടനക്ക് വേണ്ടി ഭക്ഷ്യകിറ്റുകൾ കാപിറ്റൽ ഗവർണറേററ് ഓഫ് സ്ട്രാറ്റജിക്ക് പ്ലാനിങ്ങ് പ്രൊജക്ട് മാനേജ്മെന്റ് മേധാവി യൂസഫ് ലോറിയിൽ നിന്നും ഏറ്റുവാങ്ങി.