രാജ്യത്ത് 24 മണിക്കൂറിനിടെ 32,685 പേർക്ക് കോവിഡ് രോഗബാധ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 32,685 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 606 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 9,68,876 ആയി. 6,128,15 പേര്‍ രോഗമുക്തരായി. 3,31,146 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിൽ ബുധനാഴ്ച 7,975 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. 233 പേർ ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു.