ബഹ്റൈനിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളുടെ എണ്ണം കുറയുന്നു

മനാമ: ബഹ്റൈനിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളുടെ എണ്ണം കുറയുന്നു. നാട്ടിലേയേക്കുള്ള വന്ദേഭാരത് സേവനങ്ങളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത് കേരളത്തിലേയ്ക്കുള്ള യാത്രക്കാരെ വിഷമിപ്പിക്കുന്നു. ജൂലൈ 1 മുതൽ 14 വരെ നാല് സർവ്വീസുകളാണ് വന്ദേഭാരതിന്റെ ഭാഗമായി നടന്നത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പത്ത് സർവ്വീസുകളാണ് നടത്തിയത്. ഇന്നലെ കൊച്ചിയിലേയ്ക്ക് ഒരു വിമാനം കൂടി ബഹ്റൈനിൽ നിന്ന് പോയതോടെ ഇനി കേരളത്തിലേയ്ക്ക് ജൂലൈ 28ന് ശേഷമേ വന്ദേഭാരത് സർവ്വീസ് ഉള്ളൂ. അതേസമയം കൊച്ചിയിലേയ്ക്കും കോഴിക്കോടേക്കും സർവ്വീസ് അനുവദിക്കണമെന്ന് ഇന്ത്യൻ എംബസിയോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഘടനകൾ ഏർപ്പാട് ചെയ്യുന്ന ചാർട്ടേർഡ് വിമാനസേവനം തുടരുന്നുണ്ട് എന്നതാണ് ഏക ആശ്വാസം.