ബഹ്റൈനിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവർത്തകൻ കോവിഡ് കാരണം മരണപ്പെട്ടു

മനാമ
ബഹ്റൈനിലെ സബർമതി കൾച്ചറൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ടും, പ്രമുഖ സാമൂഹ്യ പ്രവർത്തനുമായിരുന്ന സാം സാമുവേൽ അടൂർ കോവിഡ് ബാധ കാരണം നിര്യാതനായി. 51 വയസായിരുന്നു പ്രായം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു. കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഭക്ഷ്യകിറ്റ് വിതരണമടക്കമുള്ള കാര്യങ്ങളുമായി സജീവമായി പ്രവർത്തിച്ചു വരികായിരുന്നു സാം സാമുവേൽ. അദ്ദേഹത്തിന്റെ മരണം ബഹ്റൈനിലെ പ്രവാസി മലയാളികളെ ഏറെ ദുഖത്തിലാഴ്ത്തിയിട്ടുണ്ട്.